തിരൂര്‍ മലയാളം

മലയോളം മലയാളംതിരൂര്‍ മലയാളത്തെക്കുറിച്ച്

പ്രിയരേ...

ഒരു ദേശനാമമായല്ല- മലയാളം ജനിച്ച ദേശം, തുഞ്ചന്റെ മണ്ണ് - എന്ന അർത്ഥത്തിലാണ് ഗ്രൂപ്പിന്റെ പേരിൽ തിരൂർ കടന്നു വന്നത്.
2015ൽ മലയാള ഭാഷാധ്യാപകരുടെ വാട്സ് ആപ് ഗ്രൂപ്പായി പ്രവർത്തിച്ചു തുടങ്ങുമ്പോള്‍ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രയോഗപരമായ സാധ്യതകൾ തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് മലയാളം ഡിജിറ്റൽ ലോകത്തിലൂടെ അനായാസം സഞ്ചരിക്കാനുള്ള വഴി തുറക്കുവാനും അവിടെ നിലവിലുള്ള പ്രയാസങ്ങളും പരാധീനതകളും പരിഹരിക്കാനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും നാം തയ്യാറായതോടെ ഒരു വാട്സ് ആപ്പ് സംഘം മാത്രമായി നിലനിൽക്കാൻ ആവില്ലെന്നു വന്നു. ഡിജിറ്റൽ ലോകം ഏതൊരു ഭാഷാസ്നേഹിക്കും കരതലാമലകമാക്കാൻ തിരൂർ മലയാളം ഒരുക്കുന്ന സൗകര്യങ്ങളുടെ നഖചിത്രം ഇവിടെ നൽകുന്നു.
ദിവസവും പ്രൈം ടൈമിൽ (7.30മുതൽ 10.30വരെ) ഓരോ വിഷയം അവതരിപ്പിച്ച് ചർച്ചചെയ്യുന്നു. ഗ്രൂപ്പിൽ അവതരിപ്പിക്കുന്ന വിഷയങ്ങൾ എന്നത്തേക്കുമായി സൂക്ഷിക്കാനുള്ള ഇടമെന്ന നിലയിൽ 2017തിരൂർ മലയാളം ബ്ലോഗ് ആരംഭിച്ചു.
തിരൂർ മലയാളം മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ചതോടെ കമ്പ്യൂട്ടറിനെ ഒഴിവാക്കിക്കൊണ്ട് മൊബൈല്‍ ഫോണിലൂടെത്തന്നെ വിനിമയം അയത്നലളിതമായി.
തുടര്‍ന്ന് തിരൂർ മലയാളം പുറത്തിറക്കിയ ഇ-മാഗസിനുകൾ വിഭവങ്ങളുടെ വിനിമയം വിശാലമാക്കി.
തിരൂർ മലയാളം പുറത്തിറക്കിയ കഥകളുടെ സമാഹാരം ഓഡിയോ വായന പകർപ്പവകാശമില്ലാത്ത കഥകൾ ഭാവാത്മകമായി കേട്ടാസ്വദിക്കാനുള്ള അവസരം ഒരുക്കി.
മലയാളം സർവകലാശാലയുടെ അക്കാദമിക മേൽനോട്ടത്തിൽ 2018ൽ കേരളത്തിലെ ആദ്യത്തെ ഭാഷാസാഹിത്യ ഓൺലൈൻ ചാനൽ തിരൂർ മലയാളം ആരംഭിച്ചു.
ഇന്റർനെറ്റ് ലഭിക്കാത്ത പ്രദേശങ്ങളിൽ പെട്ടുപോയാലും ഡാറ്റകൾ അന്വേഷിക്കുവാൻ ഉപകാരപ്പെടുമാറ് ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന തീരം ഓഫ്‌ലൈൻ മലയാളം കണ്ടന്റുകൾ നിർമ്മിച്ചു. പ്രധാന അവാർഡുകളുടെ പേര്, അത് ലഭിച്ചവർ, കൃതികള്‍, വര്‍ഷം, തൂലികാ നാമങ്ങൾ, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ, എഴുത്തുകാരും കൃതികളും, പര്യായങ്ങൾ എന്നിവയൊക്കെ ഇത്തരത്തിൽ ക്രമപ്പെടുത്തി ലഭ്യമാക്കിയിട്ടുണ്ട്.
ഗവേഷണ പഠനത്തിന് വിവരങ്ങൾ ലഭിക്കാനും അവ അപഗ്രഥിക്കാനും ഉൽപ്പന്നങ്ങൾ പ്രസിദ്ധീകരിക്കാനുമുള്ള ഇടം എന്ന നിലയിൽ 2019മലയാളം വെർച്വൽ ലാബ് നിർമ്മിച്ചു.
തിരൂർ മലയാളത്തിന്റെ യാത്രാപഥത്തിലെ മറ്റൊരു നാഴികക്കല്ലാണ് കീരവാണി ദ്വൈവാരിക. സാഹിത്യകുലപതികളെപ്പറ്റി നെറ്റിലുള്ള അറിവുകൾ കണ്ടെത്താൻ സഹായിക്കുന്ന ലിങ്കുകൾ സമാഹരിച്ച് പോസ്റ്റർ രൂപത്തിൽ പ്രദർശിപ്പിക്കുന്ന കീരവാണി സാഹിത്യ വിജ്ഞാന കുതുകികൾക്ക് വളരെയേറെ ഉപകാരപ്രദമാണ്.
ഇപ്പോൾ വാട്സ് ആപ് പരിമിതി മറികടക്കാൻ തിരൂർ മലയാളം ടെലഗ്രാം ചാനലും ലഭ്യമാണ്.
ആർക്കും അനായാസം വിവരങ്ങൾ നേടാൻ മൊബൈൽ ആപ്ലിക്കേഷനും ബ്ലോഗും സഹായിക്കുന്നു. അനവധി ഇ-വിവരങ്ങളുടെ ശേഖരമാണ് തിരൂർ മലയാളം മൊബൈൽ ആപ്ലിക്കേഷൻ. കേരളത്തിലെ വിവിധ തലത്തിലുള്ള മലയാളം അദ്ധ്യാപക പരിശീലന പരിപാടികളിൽ ഡിജിറ്റൽ ഉള്ളടക്ക ശേഖരമായി തിരൂർ മലയാളം ഉപയോഗിക്കപ്പെടുന്നത് സന്തോഷകരമാണ്.
മലയാളത്തിൽ പകർപ്പവകാശമില്ലാതെ ലഭ്യമായ മുഴുവൻ പുസ്തകങ്ങളും ഒറ്റവിരൽസ്പർശത്താൽ ലഭ്യമാകുന്ന തരത്തിൽ പരമാവധി ഉപഭോക്തൃ സൗഹൃദമായി തയ്യാറാക്കുന്നതും നിരന്തരം പുതുക്കപ്പെടുന്നതുമായ പുസ്തകസഞ്ചിയാണ് തിരൂർ മലയാളം കൈരളിക്കു നൽകുന്ന ഏറ്റവും പുതിയതും ഏറ്റവും പ്രധാനപ്പെട്ടതുമായ സമ്മാനം.

ടീം തിരൂർ മലയാളം

പ്രോജക്റ്റുകള്‍മൊബൈല്‍ അപ്ലിക്കേഷന്‍

തിരൂർ മലയാളം മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

Our Services

ആദ്യ ചാനല്‍


തിരൂർ മലയാളം ഭാഷാ സാഹിത്യ ചാനൽ മലയാളത്തിലെ ആദ്യ ഭാഷാസാഹിത്യ ചാനലാണ്.

Our Services

ഓഡിയോ ചാനല്‍


ഓഡിയോ ചാനലിന്റെ അണിയറ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

Our Services

ബ്ലോഗ്


തിരൂർ മലയാളത്തിലെ ആദ്യകാല പ്രവർത്തനങ്ങളിൽ ഒന്നായ ബ്ലോില്‍ അധ്യാപകരും വിദ്യാർത്ഥികളും റഫറൻസ് ആവശ്യങ്ങൾക്ക് തിരയുന്നുണ്ട്.

Our Services

ഇ - മാഗസീന്‍


ഇ-മാഗസിനില്‍ ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട ഒട്ടേറെ വിഭവങ്ങൾ ഉള്ളടക്കമായി കാണാം.

Our Services

ഓഡിയോ വായന


ഓഡിയോ വായന- പുസ്തകങ്ങളും കഥകളും കവിതകളും ഓഡിയോ രൂപത്തിൽ റെക്കോർഡ് ചെയ്തു സൂക്ഷിച്ചിട്ടുള്ള ശേഖരമാണ്.