തിരൂര്‍ മലയാളം

മലയോളം മലയാളം

മലയാള സാഹിത്യ സാഗരത്തിന് ഇലക്ട്രോണിക് സാധ്യതകൾ സൃഷ്ടിച്ച വിർച്വൽ ലോകത്തിൽ എന്തെന്ത് അവസരങ്ങളുണ്ട് എന്ന അന്വേഷണം. വാട്സ് ആപ് ഗ്രൂപ്പ്, ബ്ലോഗ്, ഇ മാഗസീൻ, ഓഡിയോ ബുക്ക്, മൊബൈൽ ആപ്ലിക്കേഷൻ, ഭാഷാ സാഹിത്യ ചാനൽ, വാരാന്ത്യ സാഹിത്യ പത്രം, ഓഡിയോ ചാനൽ എന്നിവയ്ക്ക് ശേഷം പുതിയതെന്ത് എന്ന അന്വേഷണം...

Our Services
ഭാഷാ സാഹിത്യ ചാനല്‍


കേരളത്തിലെ മലയാളം അധ്യാപകരുടെയും ഭാഷാസ്നേഹികളുടെയും കൂട്ടായ്മയായ തിരൂർ മലയാളത്തിന്റെ ഒരു സംരംഭമാണ് തിരൂർ മലയാളം ഭാഷാ സാഹിത്യ ചാനൽ. മലയാളത്തിലെ ആദ്യ ഭാഷാസാഹിത്യ ചാനലാണ് ഇത്. 2018 നവംബർ ഒന്നിന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വച്ച് മലയാള സർവകലാശാലയുടെ വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ ചാനൽ മലയാളികൾക്ക് സമർപ്പിച്ചു. നിലവിൽ ഞായർ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതലാണ് ചാനൽ സംപ്രേക്ഷണം ചെയ്യുന്നത്. ഭാഷയും സാഹിത്യവും സംബന്ധിച്ച പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചാനല്‍ കാണാന്‍...